1- ഈ ഫുട്ബോൾ ട്രെയിനിംഗ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന്‍റെ മാനദണ്ഡമെന്താണ് ?

ഫുട്ബോൾ കളിയ്ക്കാൻ താല്പര്യമുള്ള 2007 ലോ 2008 ലോ ജനിച്ച ആണ്കുട്ടികളെയാണ് ഈ ട്രെയിനിങ് പ്രോഗ്രാമിലേക്കു സെലക്ട് ചെയ്യുന്നത്.

2- പെൺകുട്ടികളെ സെലക്ട് ചെയ്യുന്നില്ലേ ?

ഈ പ്രോഗ്രാമിൽ പെൺകുട്ടികളെ ചേർക്കുന്നില്ല. അടുത്ത പ്രോഗ്രാമിൽ ഉൾപെടുത്താൻ സാധ്യതയുണ്ട്.

3- സെലെക്ഷന്‍റെ രീതി എങ്ങനെയാണ് ?

രണ്ട് ഘട്ടങ്ങളിലായാണ് സെലെക്ഷൻ പൂർത്തിയാക്കുന്നത്. ട്രെയിനിങ് പ്രോഗ്രാമിൽ ചേരാൻ താല്പര്യമുള്ള കുട്ടികൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം. 2007 ൽ അല്ലെങ്കിൽ 2008 ൽ ജനിച്ച ആൺകുട്ടികളെ മാത്രമേ ഈ പ്രോഗ്രാമിൽ പങ്കെടുപ്പിക്കുന്നുള്ളു. സെലെക്ഷന് വരുമ്പോൾ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനൽ നിർബന്ധമായും കൊണ്ടുവരണം. ഇവ പരിശോധിച്ചതിനു ശേഷം ചെസ്ററ് നമ്പർ നൽകുന്നതാണ്. ആദ്യഘട്ടത്തിൽ zigzag, 2 vs 2, speed test എന്നീ മൂന്നു ടെസ്റ്റുകൾ നടത്തി ഏറ്റവും നന്നായി ചെയ്ത 50 കുട്ടികളെ തെരഞ്ഞെടുക്കും. ഇവർക്ക് രണ്ട് ആഴ്ചത്തെ പരിശീലനം നൽകിയതിന് ശേഷം അഞ്ചു ടെസ്റ്റുകൾ നടത്തി 25 പേരെ ട്രെയിനിങ് പ്രോഗ്രാമിലേക്കു സെലക്ട് ചെയ്യും. ആദ്യ ഘട്ടത്തിലെ മൂന്നു ടെസ്റ്റുകൾക്കു പുറമെ kick back, shooting എന്നീ ടെസ്റ്റുകളും ഉണ്ടായിരിക്കുന്നതാണ്.

4- രണ്ടു പേർക്ക് ഒരേ സ്കോർ കിട്ടുകയാണെങ്കിൽ എങ്ങനെയാണ് മുൻഗണനാ ക്രമം നിശ്ചയിക്കുന്നത് ?

രണ്ടു പേർക്ക് ഒരേ total score ലഭിക്കുകയാണെങ്കിൽ സ്പീഡ് ടെസ്റ്റിലെ (25 meter run ) മികവിനു പ്രധാന്യം കൊടുക്കും. സ്പീഡ് ടെസ്റ്റിലും തുല്യമായ സ്കോർ ലഭിച്ചാൽ ഉയരം കൂടുതലുള്ള കുട്ടിക്ക് മുൻഗണന നൽകുന്നതാണ്.

5- ടെസ്റ്റ് ഗ്രേഡുകൾ നിശ്ചയിക്കുന്നത് എങ്ങനെയാണ് ?

zigzag , 2 vs 2 എന്നീ ടെസ്റ്റുകൾക്കു A,B,C,D,E,F ഗ്രേഡുകൾ കൊടുക്കുന്നു. (A=10, B=9, C=8, D=7, E=6, F=5). സ്പീഡ് ടെസ്റ്റിന് ( 25 മീറ്റർ റേസ് ) 3 .01 മുതൽ 3.50 സെക്കൻഡുകളിൽ ഫിനിഷ് ചെയ്യുന്നവർക്ക് A ഗ്രേഡ്, 3.51 മുതൽ 4.00 വരെ B ഗ്രേഡ്, 4.01 മുതൽ 4.50 വരെ C ഗ്രേഡ്, 4.51 മുതൽ 5.00 വരെ D ഗ്രേഡ്, 5.01 മുതൽ 5.50 വരെ E ഗ്രേഡ്, and 5.51 മുതൽ 6.00 സെക്കൻഡുകൾ വരെ F ഗ്രേഡ്. തുല്യ സ്കോർ കിട്ടിയവരുടെ റാങ്കിങ് സ്പീഡ് ടെസ്റ്റ് പൂർത്തിയാക്കിയ സമയം ( സെക്കൻഡുകൾ) പരിഗണിച്ചായിരിക്കും.