1. 01.01.2009 മുതൽ 31.12.2011 വരെയുള്ള കാലയളവിൽ ജനിച്ച വിദ്യാർത്ഥികളെയാണ് പരിശീലനത്തിന്നായി തെരഞ്ഞെടുക്കുന്നത്.
2. ആധാർ കാർഡുള്ളവർ അപേക്ഷാ ഫോറത്തിൽ നമ്പർ ചേർക്കണം .
3. രജിസ്ട്രേഷൻ നമ്പർ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് അയക്കുന്നതാണ്. സെലക്ഷനു വരുമ്പോൾ ഈ രജിസ്ട്രേഷൻ നമ്പർ, ജനന തിയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് (ഉണ്ടെങ്കിൽ) ഹാജരാക്കേണ്ടതാണ്.
1. Zigzag, 2 vs 2, speed test എന്നീ മൂന്ന് ടെസ്റ്റുകളിൽ കൂടുതൽ സ്കോർ ലഭിക്കുന്ന 50 പേരെ പ്രാഥമിക പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നതാണ് (വീഡിയോ ഗാലറി കാണുക ).
2. മൂന്നു ടെസ്റ്റുകളിലും കൂടി തുല്യ സ്കോർ ലഭിച്ച രണ്ടു പേരുടെ speed test അടിസ്ഥാനമാക്കി വേഗതയേറിയ വിദ്യാർത്ഥിക്ക് മുൻഗണന ലഭിക്കുന്നതാണ്.
3.സ്പീഡ് ടെസ്റ്റിലും സ്കോർ തുല്യമാണെങ്കിൽ ഉയരം കൂടിയ വിദ്യാർത്ഥിക്ക് മുൻഗണന ലഭിക്കും.
4. തെരഞ്ഞെടുക്കപ്പെട്ട 50 പേർക്ക് 4 ദിവസം ഓരോ മണിക്കൂർ വീതം നീളുന്ന പ്രാഥമിക പരിശീലനം കൊടുക്കുന്നതാണ്.
5. പ്രാഥമിക പരിശീലനത്തിനുശേഷം 5 ടെസ്റ്റുകൾ (2 vs 2,zigzag,speed test,shooting,kicking back) നടത്തി 25 പേരെ ദീർഘകാല പരിശീലനത്തിനായി തെരഞ്ഞെടുക്കും.